1. ഞണ്ട് - 1 kg സാമാന്യം വലിപ്പമുള്ളത്- 4-5 എണ്ണം (വൃത്തിയാക്കി കഷ്ണങ്ങൾ ആക്കുക)
2. വറുത്തരയ്ക്കാൻ- തേങ്ങാപീര 1 കപ്പു, കറിവേപ്പില, കുഞ്ഞുള്ളി 1-2, മല്ലിപൊടി 2 tsp, കുരുമുളക് 1/4 tsp, പെരുംജീരകം 1/4 tsp
3. വാളന്പുളി- ഒരു ചെറിയ ഉരുള വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്
4. കുഞ്ഞുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് - ഇവ ചതച്ചത് , തക്കാളി 2 എണ്ണം അരിഞ്ഞത്, മുളകുപൊടി 1 1/2 tsp, മഞ്ഞൾപൊടി 1/4 tsp, ഉപ്പ്
5. എണ്ണ, കറിവേപ്പില
തയ്യാറാക്കിയ വിധം:~
-------------------------- ----
1. ആദ്യം വറുത്തരച്ചുള്ള മസാല തയ്യാറാക്കുക. ഒരു ചീനച്ചട്ടിയിൽ തീരെ കുറച്ചു എണ്ണയിൽ പീരയും കുഞ്ഞുള്ളിയും ചേർത്ത് ബ്രവ്ണ്‍ നിറം ആകുമ്പോൾ മല്ലിപ്പൊടിയും പെരുംജീരകവും കുരുമുളകും കറിവേപ്പിലയും ചേർത്തു നല്ലത് പോലെ ചെറുതീയിൽ മൂപ്പിക്കുക.
ഇത് ചൂടാറി കഴിഞ്ഞു വെള്ളം ചേർക്കാതെ നല്ലത് പോലെ അരച്ചെടുക്കുക.
2. ഒരു കറിച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി മഞ്ഞൾ പൊടി ചേർത്ത് തക്കാളി അരിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഞണ്ട് കഷ്ണങ്ങൾ ഇട്ടു പാകത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്തു മൂടി വെച്ച് വേവിക്കുക. ഞണ്ട് കഷ്ണങ്ങളിൽ നിന്നും വെള്ളമിറങ്ങും, അത് കൊണ്ട് കുറച്ചു വെള്ളം മതി.
3. ഒരു പകുതി വേവാകുമ്പോൾ വറുത്തരച്ച മസാലയും ശേഷം പുളി പിഴിഞ്ഞതും ചേർക്കുക. ചാർ കുറുകി വരുമ്പോൾ കറിവേപ്പിലയും പച്ചമുളക് അരിഞ്ഞതും ഇട്ടു കറി അടുപ്പിൽ നിന്നും വാങ്ങുക. മണ്‍ചട്ടിയിൽ ആണെങ്കിൽ ചാർ ഇരുന്നു വറ്റും, അത് കൊണ്ട് ആവശ്യം അനുസ്സരിച്ച് അടുപ്പിൽ നിന്നും മാറ്റുക.
(ഉള്ളി മുതലായവ വഴറ്റുമ്പോൾ ഒരു ചെറിയ കഷ്ണം കറുവാപ്പട്ടയും 2-3 കുരുമുളകും കൂടി ചേർത്താൽ കറിക്ക് ഒരു പ്രത്യേക സ്വാദാണ്, ഇവിടെ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്)

--------------------------

No comments:
Post a Comment