Sunday, November 9, 2014

വറുത്തരച്ച ഞണ്ട് കറി





1. ഞണ്ട് - 1 kg സാമാന്യം വലിപ്പമുള്ളത്- 4-5 എണ്ണം (വൃത്തിയാക്കി കഷ്ണങ്ങൾ ആക്കുക) 
2. വറുത്തരയ്ക്കാൻ- തേങ്ങാപീര 1 കപ്പു, കറിവേപ്പില, കുഞ്ഞുള്ളി 1-2, മല്ലിപൊടി 2 tsp, കുരുമുളക് 1/4 tsp, പെരുംജീരകം 1/4 tsp
3. വാളന്പുളി- ഒരു ചെറിയ ഉരുള വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത് 
4. കുഞ്ഞുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് - ഇവ ചതച്ചത് , തക്കാളി 2 എണ്ണം അരിഞ്ഞത്, മുളകുപൊടി 1 1/2 tsp, മഞ്ഞൾപൊടി 1/4 tsp, ഉപ്പ് 
5. എണ്ണ, കറിവേപ്പില 

തയ്യാറാക്കിയ വിധം:~ 
------------------------------
1. ആദ്യം വറുത്തരച്ചുള്ള മസാല തയ്യാറാക്കുക. ഒരു ചീനച്ചട്ടിയിൽ തീരെ കുറച്ചു എണ്ണയിൽ പീരയും കുഞ്ഞുള്ളിയും ചേർത്ത് ബ്രവ്ണ്‍ നിറം ആകുമ്പോൾ മല്ലിപ്പൊടിയും പെരുംജീരകവും കുരുമുളകും കറിവേപ്പിലയും ചേർത്തു നല്ലത് പോലെ ചെറുതീയിൽ മൂപ്പിക്കുക. 
ഇത് ചൂടാറി കഴിഞ്ഞു വെള്ളം ചേർക്കാതെ നല്ലത് പോലെ അരച്ചെടുക്കുക. 
2. ഒരു കറിച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടി മഞ്ഞൾ പൊടി ചേർത്ത് തക്കാളി അരിഞ്ഞതും പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഞണ്ട് കഷ്ണങ്ങൾ ഇട്ടു പാകത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്തു മൂടി വെച്ച് വേവിക്കുക. ഞണ്ട് കഷ്ണങ്ങളിൽ നിന്നും വെള്ളമിറങ്ങും, അത് കൊണ്ട് കുറച്ചു വെള്ളം മതി. 
3. ഒരു പകുതി വേവാകുമ്പോൾ വറുത്തരച്ച മസാലയും ശേഷം പുളി പിഴിഞ്ഞതും ചേർക്കുക. ചാർ കുറുകി വരുമ്പോൾ കറിവേപ്പിലയും പച്ചമുളക് അരിഞ്ഞതും ഇട്ടു കറി അടുപ്പിൽ നിന്നും വാങ്ങുക. മണ്‍ചട്ടിയിൽ ആണെങ്കിൽ ചാർ ഇരുന്നു വറ്റും, അത് കൊണ്ട് ആവശ്യം അനുസ്സരിച്ച് അടുപ്പിൽ നിന്നും മാറ്റുക. 

(ഉള്ളി മുതലായവ വഴറ്റുമ്പോൾ ഒരു ചെറിയ കഷ്ണം കറുവാപ്പട്ടയും 2-3 കുരുമുളകും കൂടി ചേർത്താൽ കറിക്ക് ഒരു പ്രത്യേക സ്വാദാണ്, ഇവിടെ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്)

ഞണ്ട്‌ മസാല






ഞണ്ട്‌ ---6 
സവാള ചെറുതായി അറിഞ്ഞത് --2 
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് -1 /2 കപ്പ്‌ 
ഇഞ്ചി ---
വെളുത്തുള്ളി...
തക്കാളി അരിഞ്ഞത് --1
പച്ചമുളക് രണ്ടായി പിളര്‍ന്നത് --3
പിരിയാന്‍ മുളക് പൊടി---1 1 /2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ---1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീ സ്പൂണ്‍
ഗരം മസാല --3 /4 ടീ സ്പൂണ്‍
കുടം പുളി--1 വലിയ കഷ്ണം
ഉപ്പു --
കറിവേപ്പില
വെള്ളം ---2 കപ്പ്‌
വെളിച്ചെണ്ണ--2 ടേബിള്‍ സ്പൂണ്‍


പാകം ചെയ്യുന്ന വിധം :--(ഞണ്ട്‌ ,കാലും
കയ്യുമെല്ലാം ഓടിച്ചു മാറ്റി,തോടിളക്കി,വൃത്തിയാക്കി ,രണ്ടായി മുറിച്ചു കഴുകിയെടുക്കുക..അതിന്റെ കാലുകള്‍ തോട് കുറച്ചു പൊട്ടിച്ചു കളഞ്ഞിട്ടു ഇതിന്റെ കൂടെ ഇടാം കേട്ടോ .)
ചട്ടിയില്‍ ഞണ്ടും ,മല്ലിപ്പൊടി,മുളക് പൊടി,മഞ്ഞള്‍പ്പൊടി ,കുടംപുളി,ഉപ്പു ഒന്നിച്ചാക്കി ,രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച് വേവിക്കുക..
വെന്തു ചാര് പകുതിയായി വറ്റുമ്പോ തീ ഓഫ്‌ ആക്കുക...
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി,വെളുത്തുള്ളി ,ഇഞ്ചി,ചെറിയ ഉള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക...
ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക....അതിനു ശേഷം വേവിച്ച ഞണ്ട്‌ ചാറോട് കൂടി ഇതിലേക്ക് ഒഴിച്ച് കറിവേപ്പിലയും ചേര്‍ത്തു ,ചെറു തീയില്‍ വേവിക്കുക...
ചാറു ആവശ്യത്തിനു വറ്റി കുഴഞ്ഞ പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക...ഞണ്ട്‌ മസാല റെഡി

ഞണ്ട് മസാല




ഞണ്ട് – 6-8
സവാള – 2 വലുത് ചെറുതായി അരിഞ്ഞത്
തക്കാളി – 2 (നുറുക്കിയത്)
പച്ചമുളക് – 5-6 നടുകെ കീറിയത്
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 10-12
മുളകുപൊടി (കശ്മീരി) – 2 tbsp
മല്ലിപൊടി – 1 tbsp
ഗരംമസാലപ്പൊടി – 1 tsp
കുരുമുളകുപൊടി – 1/2 tsp
മഞ്ഞള്പൊടി – ½ tsp
വെളിച്ചെണ്ണ
ഉപ്പ്
കറിവേപ്പില

ഞണ്ട് പുറമേ ഉള്ള തോട് മാറ്റി വൃത്തി ആക്കി നടുകെ മുറിച്ചു 2 കഷ്ണം ആക്കി എടുക്കുക ,മാംസം ഉള്ള കാലു ഉള്പടെ (ഞണ്ട് വൃത്തി ആക്കി അധികനേരം വെക്കാന്‍ പാടില്ല ഉടനെ തന്നെ കറി ആക്കണം )

ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് എടുക്കുക. മുളകുപൊടി മല്ലിപൊടി മഞ്ഞള്പൊടി കുരുമുളകുപൊടി ഗരംമസാല എന്നിവ അല്പം വെള്ളം ഒഴിച്ച് കുഴച്ചു വെയ്ക്കുക

ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച സവാളയും പച്ചമുളകും അല്പം ഉപ്പും ഇട്ടു ഇടത്തരം തീയില്‍ വഴറ്റുക നിറം മാറി തുടങ്ങുമ്പോള്‍ അരച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ഇവ മൂത്ത് വരുമ്പോള്‍ തീ നന്നായി കുറച്ചു അറിഞ്ഞു വെച്ച തക്കാളി ഇട്ടു 5 മിനിറ്റു വഴറ്റിയ ശേഷം കുഴച്ചു വെച്ച കൂട്ടും കറിവേപ്പിലയും ഇട്ടു ചെറിയ തീയില്‍ എണ്ണ തെളിയും വരെ വഴറ്റുക(അരപ്പ് ചട്ടിയില്‍ നിന്ന് വേര്പെട്ടു വരുന്ന പരുവം). ഉപ്പ് ആവശ്യം എങ്കില്‍ ചേര്ക്കു ക

ഈ അരപ്പിലെക് ഞണ്ട് ഇട്ടു നന്നായി ഇളക്കി ½ - 1 കപ്പു വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വെച്ച് വേവിക്കുക അരപ്പ് കുറുകി ഞണ്ടില്‍ പിടിച്ചു വരുമ്പോള്‍ (മല്ലിയില ഇഷ്ടം ഉള്ളവര്‍ക്ക് അല്പം മല്ലിയില ചേര്ക്കാം ) അടുപ്പില്‍ നിന്ന് മാറ്റി ചൂട് ചോരിന്റ്റെ കൂടെ ഉപയോഗിക്കുക. ( ഞണ്ട് വേവാന്‍ അധിക സമയം ആവശ്യം ഇല്ല)

ഞണ്ടുതോരന്‍





പുഴുങ്ങിപ്പൊട്ടിച്ച ഞണ്ടിറച്ചി 500ഗ്രാം, 
വെളിച്ചെണ്ണ മൂന്നുടേബിള്‍ സ്പൂണ്‍, 
ചുവന്നുള്ളിചതച്ചത് 250ഗ്രാം,
 ഇഞ്ചിചതച്ചത് ഒരു ടീസ്പൂണ്‍, 
 വെളുത്തുള്ളി ചതച്ചത് ആറ് അല്ലി, 
തേങ്ങ ചതച്ചത് അരമുറിതേങ്ങയുടേത്, 
മഞ്ഞള്‍ പൊടി അരടീസ്പൂണ്‍,
 കുരുമുളകുപൊടി ഒരു ടീസ്പൂണ്‍.
 പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂണ്‍,
 പച്ചമുളക് ചതച്ചത് മൂന്നെണ്ണം, 
മുളകുപൊടി അര ടീസ്പൂണ്‍, 
ഉപ്പ് ആവശ്യത്തിന്, 
കടുക് അര ടീസ്പൂണ്‍, 
കറിവേപ്പില രണ്ട് തണ്ട്.

പാചകം ചെയ്യുന്ന വിധം 

ഞണ്ട് വൃത്തിയാക്കി ആല്പം വെള്ളത്തില്‍(ഞണ്ട് മുങ്ങിക്കിടക്കരുത്) നന്നായി പുഴുങ്ങിയെടുക്കുക. തോടുപൊട്ടിച്ച് ഇറച്ചി എടുത്തുവെയ്ക്കണം.

ഇനി ചട്ടിയില്‍ (മണ്‍ചട്ടി നന്ന്) രണ്ടു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകിട്ട് ചുവന്നുള്ളി ചതച്ചിടുക. 

തുടര്‍ന്ന് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത് എന്നിവ ചേര്‍ത്ത് വരട്ടണം. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, തേങ്ങ ചതച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. 
ഇതിലേക്ക് ഞണ്ട് ഇറച്ചി ചിക്കി തട്ടി ഇളക്കിച്ചേര്‍ക്കണം . 

തുടര്‍ന്ന് കുരുമുളക്‌പൊടിയും പെരുംജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് അഞ്ചുമിനിട്ട് അടച്ചുവെയ്ക്കണം. ഇനി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അടുപ്പില്‍നിന്നുവാങ്ങാം. ഞണ്ടുതോരന്‍ റെഡി.

ക്രാബ് റോസ്റ്റ്





1. ഞണ്ട് - 1 കിലോ

2. വെളിച്ചെണ്ണ - 1/4 കപ്പ്‌
പട്ട - 2 കഷണം
ഏലക്ക - 4
ഗ്രാമ്പൂ - 4

3.സവാള - 2 വലുത് അരിഞ്ഞത്
ഉപ്പു - ആവശ്യത്തിനു
ഇഞ്ചി അരിഞ്ഞത് - 2 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
മഞ്ഞള്പൊടി - 1/2 ടി സ്പൂണ്‍
മുളക്പൊടി - 3 ടി സ്പൂണ്‍
മല്ലിപൊടി - 1.5 ടേബിൾ സ്പൂണ്‍
തക്കാളി - 1 വലുത് അരിഞ്ഞത്

4. തേങ്ങ - 1/4 മുറി
(തിരുമ്മി ഗോള്ടെൻ നിറത്തിൽ വറുത്ത് ചട്ണി ജാറിൽ വെള്ളമില്ലാതെ പൊടിചെടുത്തത്)

5. കുരുമുളക് - 1 ടി സ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 2 ടി സ്പൂണ്‍
ഗരം മസാല - 1/2 ടി സ്പൂണ്‍
പച്ചമുളക് കീറിയത് - 5
കറിവേപ്പില - 3 തണ്ട്
വെളിച്ചെണ്ണ - 1/4 കപ്പ്‌

തയ്യാറാക്കുന്നത്

ഒരു കട്ടിയുള്ള ചീനച്ചട്ടിയിൽ 1/4 കപ്പ്‌ എണ്ണ ഒഴിച് അതിൽ പട്ട ഗ്രാമ്പൂ ഏലക്ക എന്നിവ മൂപ്പിക്കുക.

അതിലേക്കു അരിഞ്ഞ സവാള ഇട്ടു ഉപ്പും ചേർത്ത് ചെറു തീയിൽ ഉള്ളി ഗോള്ടെൻ ബ്രൌണ്‍ ആവുന്നത് വരെ മൂപ്പിക്കുക.

ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക.

ഇനി മഞ്ഞൾ, മല്ലി, മുളക് പൊടി എന്നിവ ചേർത്ത് കരിയാതെ മൂപ്പിക്കുക

ഇതിലേക്ക് ഇനി തക്കാളി ഇടാം. എണ്ണ തെളിയുന്ന വരെ ഇളക്കി ഞണ്ട് ചേർത്ത് ചെറുതീയിൽ ഞണ്ട് വേകുന്നത് വരെ മൂടി വെച്ച് വേവിക്കുക.

മൂടി തുറന്നു തേങ്ങ അരച്ചത് ചേർത്ത് ഇളക്കുക.

ശേഷം കുരുമുളക്‌ പൊടി, പേരും ജീരകം പൊടിച്ചത്, പച്ചമുളക് കീറിയത്, കറിവേപ്പില വെളിച്ചെണ്ണ എന്നിവ ചേർത്ത് ലക്കി ഒരു 3 മിനിറ്റ് കഴിഞ്ഞു തീയിൽ നിന്നും ഇറക്കാം.